Posts

അദ്ധ്യായം 61-70

 ഭാഗം :- 61.  കണ്ണടച്ച് തുറക്കുന്ന സമയംകൊണ്ട് പുര കെട്ടിപ്പൊങ്ങി. ഇനി മുകളിലെ വാര്‍പ്പാണ് ചെയ്യേണ്ടത്. സെന്‍ട്രിങ്ങ് അടിക്കാനുള്ള സാധനങ്ങള്‍ ഇന്നോ നാളയോ എത്തും. വാര്‍പ്പ് കഴിഞ്ഞാല്‍ പകുതി പണികഴിഞ്ഞു എന്നാണ് എല്ലാവരും പറയുന്നത്. ഇതുവരെ ദൈവം കടാക്ഷിച്ച് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. ബാക്കികൂടി ദൈവം തീര്‍ത്തുതരും. ''പെരപണി കഴിഞ്ഞിട്ടിത് കൊടുത്താല്‍ മതി''എന്നു പറഞ്ഞ് പഴയൊരു മണ്ണെണ്ണബാരല്‍ പ്രദീപ് കൊണ്ടുവന്ന് തന്നിട്ടുണ്ട്. അത് നിറയെ വെള്ളം പിടിച്ചുവെക്കും. അതില്‍നിന്ന് എടുത്തിട്ടാണ് ചുമര് നനയ്ക്കുക. ദേവു നാലഞ്ച് ദിവസമായി പണിക്ക് പോവുന്നുണ്ട്. ഇനി പണി തുടങ്ങിയാലെ അവള്‍ വീട്ടില്‍ നില്‍ക്കൂ. മാങ്ങ വീണിട്ടുണ്ടോ എന്നുനോക്കാന്‍ മൂച്ചിചുവട്ടിലേക്ക് ചെന്നു. രണ്ട് പഴമാങ്ങ വീണുകിട്ടി. പത്തിരുപതെണ്ണം ആവില്‍ച്ചാതി കടിച്ചിട്ടിട്ടുണ്ട്. മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ട് ഈ ജീവികള്‍ക്ക്. പഴുത്ത മാങ്ങ മാത്രമേ അവ കടിയ്ക്കു. തൊട്ടടുത്ത ഒട്ടുമാവിന്‍റെ മുകളിലേക്ക് നോക്കി. നാലഞ്ച് മാങ്ങ കടിച്ചിട്ടുണ്ട്. നല്ലൊരുതോട്ടിയുണ്ടെങ്കില്‍ മൂത്തത് വലിയ്ക്കാം. ഇന്നലെ മാങ്ങ വലിക്കുന്നവര്‍ ഈ വഴിക്ക് വന്നിട്ടുണ്ട്. ...

അദ്ധ്യായം 51-60

 ഭാഗം :-51.  ''നോക്കിന്‍ വല്യേപ്പാ, നമുക്ക് ഈ അതിരില് ഷെഡ്ഡ് കെട്ട്യാലോ''പ്രദീപ് അനുവാദം ചോദിച്ചു''ഇവിട്യാവുമ്പൊ വീട് പണിക്ക് സൌകര്യൂണ്ട്''. എന്താണ് ഇവന്‍ പറയുന്നതെന്ന് മനസ്സിലായില്ല. ''എന്ത് സൌകര്യം''അവനോട് ചോദിച്ചു. ''വീട് പണിയുണ സ്ഥലത്തിന്‍റെ മുമ്പില് ഷെഡ്ഡ് കെട്ട്യാല്‍ കല്ലും സാധനൂം കൊണ്ടുവന്നാല്‍ എവിട്യാ ഇട്വാ. അതാണ് ഷെഡ്ഡ് ഇവിടെ പണിയാന്ന് പറഞ്ഞത്''. ''എന്നാ അങ്ങനെ ആയ്ക്കോട്ടെ''. ''പതിനഞ്ചടി നീളൂം പത്തടി വീതീം പോരേ''. ''എനിക്ക് അതൊന്നും അറിയില്ല. നിനക്ക് തോന്നുണപോലെ ചെയ്യ്''. ''പട്ടികീം കഴുക്കോലും ഒക്കെ ഇഷ്ടംപോലീണ്ട്. നാല് കാല് വേണം''. ''അതിനെന്താ ചെയ്യാ''. ''നിങ്ങടെ ഫ്രണ്ട് കാശുമണീല്ലേ. അവന്‍റടുത്ത് തേക്കിന്‍കൊഴീണ്ട്. അതിന്ന് നാലെണ്ണം ചോദിക്കിന്‍. നിങ്ങളോടവന്‍ കണക്ക് പറയില്ല''. നല്ല ആളുടെ കാര്യമാണ് ഇവന്‍ പറയുന്നത്. ''നോക്ക്, അവന്‍ വെറുതെ തര്വാണച്ചാലും എനിക്ക് വേണ്ടാ. വേറെ എന്താ വഴീന്ന് നോക്ക്''. ''ട...